ബ്രസീലില്‍ കോവിഡ് മരണങ്ങള്‍ ഒന്നര ലക്ഷം കടന്നു

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും ബ്രസീല്‍ തന്നെയാണ്.
ബ്രസീലില്‍ കോവിഡ് മരണങ്ങള്‍ ഒന്നര ലക്ഷം കടന്നു

സാവോപോളോ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ലോകത്തില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളതും ബ്രസീല്‍ തന്നെയാണ്.

50 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്. രാജ്യത്ത് സാവോപോളോയിലാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്‌ദോപദേശങ്ങളെ അവഗണിച്ച പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോവിന്റെ നടപടികളാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.പുതിയ കണക്കുകളനുസരിച്ച് 1,50,198 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 50,82,637 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com