കോവിഡ്: ആടിനെ ഓണ്‍ലൈ നില്‍ വാങ്ങൂ
world

കോവിഡ്: ആടിനെ ഓണ്‍ലൈ നില്‍ വാങ്ങൂ

ബലിപെരുന്നാള്‍ വേളയിലെ ബലിദാന ചടങ്ങുകള്‍ക്കായുള്ള ആടിനെ വാങ്ങുന്നത് പരമാവധി ഓണ്‍ലൈനിലൂടെയായിരിക്കണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

By News Desk

Published on :

ബലിപെരുന്നാള്‍ വേളയിലെ ബലിദാന ചടങ്ങുകള്‍ക്കായുള്ള ആടിനെ വാങ്ങുന്നത് പരമാവധി ഓണ്‍ലൈനിലൂടെയായിരിക്കണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപന രൂക്ഷമാകുന്നതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വിഴ്ചയുണ്ടാകരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആടുകളെ വാങ്ങുവാന്‍ ജനങ്ങള്‍ വിപണിയിലെത്തും. ഇത് സാമൂഹിക അകലം പാലിക്കലെന്നതിനെ അസാധ്യമാക്കിയേക്കും. ഇത് കോ വിഡ് വ്യാപന തോത് കുടുന്നതിന് കാരണമാകും. വിപണിയിലെത്തുന്നവര്‍ നിര്‍ബ്ബന്ധമായും മുഖാവരണം ധരിക്കണം. കുട്ടികളെ ചന്തകളില്‍ കൊണ്ടുവരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കാറാച്ചിയലാണ് പാക്കിസ്ഥാനിലെ ഏറ്റവും തിരക്കേറിയ കന്നുകാലി ചന്ത. പോയ് വര്‍ഷ വലിയ പെരുന്നാള്‍ വേളയിലെ തിരക്ക് ഇക്കുറി കാണുന്നില്ല. കോവിഡു വ്യാപന ഭീതി ജനങ്ങള്‍ പൊതുവെ തിരിച്ചറിയുന്നതിന്റെ പ്രകടമായ ലക്ഷണമാണിത്.

രാജ്യത്ത് ഇതുവരെ 270000 കോവിഡു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 6000 ത്തോളം മരണങ്ങളും. കഴിഞ്ഞ നാല് ആഴ്ച യായി വൈറസ് വ്യാപന തോതില്‍ കാര്യമായ കുറവ് കാണുന്നുണ്ട്. മരണനിരക്കില്‍ 80 ശതമാന കുറവും - കോവിഡ് രോഗ മുക്തനായ സ്റ്റേറ്റ് ആരോഗ്യ മന്ത്രി സഫാര്‍ മിര്‍സ പറഞ്ഞു. രോഗവ്യാപനത്തെ പരാമാവധി തടയണം. സ്പയിനിലെ അവസ്ഥ ഇവിടെ വരാതിരിക്കുന്നതിന് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Anweshanam
www.anweshanam.com