പിടിമുറുക്കി കോവിഡ്: ലോകത്ത് 3.77 കോടി രോഗ ബാധിതര്‍
ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു.
പിടിമുറുക്കി കോവിഡ്: ലോകത്ത് 3.77 കോടി രോഗ ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.

അമേരിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 79,91,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,19,695 പേര്‍ മരണമടഞ്ഞു. 51,28,162 പേര്‍ സുഖം പ്രാപിച്ചു.

അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 8,67,496 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 1.09 ലക്ഷം കടന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 89,154 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയര്‍ന്നു.

ബ്രസീലില്‍ ഇതുവരെ അമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയര്‍ന്നു. മരണസംഖ്യ ഒന്നരലക്ഷം കടന്നു. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രസീലിലാണ്.

Related Stories

Anweshanam
www.anweshanam.com