ലോകത്ത് 3.63 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ഇതുവരെ 3,6380,873 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് 3.63 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത്തിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 3,6380,873 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,59,972 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7395,785 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ എഴുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,16760 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല്‍പത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 67,57131 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 72,049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്നലെ 986 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണം 1,04555 ആയി. 9,07883 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Related Stories

Anweshanam
www.anweshanam.com