കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 3.48 കോടി രോഗബാധിതര്‍, മരണം 1,032,709

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു.
കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 3.48 കോടി രോഗബാധിതര്‍, മരണം 1,032,709

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 34,817,610 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,032,709 ആയി ഉയര്‍ന്നു. 25,881,196 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയഞ്ച് ലക്ഷം കടന്നു. ഇതുവരെ 7,549,299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213,523 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,774,463 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ കോവിഡ് മരണം ഒരു ലക്ഷം കടന്നു. രോഗമുക്തി നിരക്കില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇതുവരെ 53,52,078 പേരാണ് രോഗമുക്തി നേടിയത്. 83.70 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,42,217 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇതുവരെ 64 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴും മൂന്നാമത്. രാജ്യത്ത് ഇതുവരെ 4,882,231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 145,431 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,232,593 ആയി.

Related Stories

Anweshanam
www.anweshanam.com