കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 3.14 കോടി രോഗബാധിതര്‍; മരണം 968000

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു.
കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 3.14 കോടി രോഗബാധിതര്‍; മരണം 968000

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര്‍ രോഗമുക്തി നേടി.

കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 7,046,135 ആയി. 4,297,295 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞദിവസം 86,961 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. മരണസംഖ്യ 89,000 ആയി. രാജ്യത്ത് 80.12 ശതമാനമാണ് രോഗമുക്തി നിരക്ക്.

ബ്രസീലില്‍ ഇതുവരെ 4,560,083 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.

Related Stories

Anweshanam
www.anweshanam.com