കോവിഡ് വാക്‌സിന്‍ 95% ഫലപ്രദമെന്ന് ഫൈസര്‍; അനുമതി വാങ്ങാന്‍ ഒരുങ്ങി അധികൃതര്‍

വാക്‌സിന്‍ വിജയകരമായതിന് പിന്നാലെ യു.എസ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങാന്‍ ഒരുങ്ങുകയാണ് കമ്പനി
കോവിഡ് വാക്‌സിന്‍ 95% ഫലപ്രദമെന്ന് ഫൈസര്‍; അനുമതി വാങ്ങാന്‍ ഒരുങ്ങി അധികൃതര്‍

വാഷിംഗ്‌ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് യു.എസ് ഫാര്‍മ കമ്പനി ഫൈസര്‍. മനുഷ്യരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിജയകരമായതിന് പിന്നാലെ യു.എസ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങാന്‍ ഒരുങ്ങുകയാണ് കമ്പനി.

മു​തി​ര്‍​ന്ന ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ അ​ണു​ബാ​ധ​യു​ണ്ടാ​യി​ല്ലെ​ന്നും ക​ന്പ​നി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 170 പേ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ല്‍ എ​ത്തി​യ​തെ​ന്നും ഫൈ​സ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍ 90 ശ​ത​മാ​ന​ത്തി​ലേ​റെ ഫ​ല​പ്ര​ദ​മാ​ണെ​ന്നു ഫൈ​സ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ജ​ര്‍​മ​ന്‍ പ​ങ്കാ​ളി​യാ​യ ബ​യോ​ടെ​ക്കു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ ക്ലി​നി​ക്ക​ല്‍ ട്ര​യ​ലി​ല്‍ വാ​ക്സി​ന് ഗൗ​ര​വ​മേ​റി​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി യു​എ​സ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ഈ ​മാ​സം ത​ന്നെ തേ​ടു​മെ​ന്നും ഫൈ​സ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (എ​ഫ്ഡി​എ) അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വാ​ക്സി​ന്‍ പു​റ​ത്തി​റ​ക്കാ​നാ​വൂ. വാ​ക്സി​ന്‍ എ​ത്ര​കാ​ല​മാ​ണ് പ്ര​തി​രോ​ധം ന​ല്‍​കു​ക എ​ന്ന കാ​ര്യ​ത്തി​ല്‍ പ​ക്ഷേ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. ഒ​രു​വ​ര്‍​ഷം സം​ര​ക്ഷ​ണം കി​ട്ടു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 130 കോ​ടി ഡോ​സ് വാ​ക്സീ​ന്‍ 2021ല്‍ ​ഉ​ല്‍​പാ​ദി​പ്പി​ക്കു​മെ​ന്നു ക​ന്പ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അതേസമയം ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത് ഒരു വെല്ലുവിളിയാണ്. വാക്‌സിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് ആവശ്യമുള്ളത്രയും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമല്ലെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ പോള്‍ നേരത്തെ പറഞ്ഞിരുന്നു. കോവിഡ് 19-മായി ബന്ധപ്പെട്ട ദേശീയ തലത്തിലുള്ള കര്‍മസേനയെ നയിക്കുന്നത് അദ്ദേഹമാണ്.

അന്തിമ അനുമതികള്‍ ലഭിച്ചശേഷം കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള എല്ലാ സാധ്യതകളും തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫൈസറിന്റെ വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് കൊണ്ടുപോകുന്നതിനും മെനസ് 70 ഡിഗ്രി താപനില ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ വേണമെന്നത് ഏതൊരു രാജ്യത്തിനും കനത്ത വെല്ലുവിളിയാണന്നും എന്നാല്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച അന്തിമ രൂപരേഖ സര്‍ക്കാര്‍ യഥാസമയം തയ്യാറാക്കുമെന്നും വി.കെ പോള്‍ പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com