കോവിഡ്: ഒമാനില്‍ പുതിയ കേസുകള്‍ നൂറില്‍ താഴെ

ഇന്ന് 93 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ്: ഒമാനില്‍ പുതിയ കേസുകള്‍ നൂറില്‍ താഴെ

മസ്‌കത്ത്: ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 93 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 128,236 ആയി.

24 മണിക്കൂറിനിടെ ഒമാനില്‍ ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1491. രാജ്യത്തെ രോഗമുക്തി നിരക്ക് 93.7 ശതമാനമാണ്. ഇതുവരെ 1,20,178 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് എട്ട് പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 77 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 36 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com