കൊറോണ വൈറസ് വൂഹാന്‍ ലാബില്‍ നിര്‍മ്മിച്ചത്; തെളിവുകളുമായി വൈറോളജിസ്റ്റ്

ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
കൊറോണ വൈറസ് വൂഹാന്‍ ലാബില്‍ നിര്‍മ്മിച്ചത്; തെളിവുകളുമായി വൈറോളജിസ്റ്റ്

ബീജിങ്: കൊറോണ വൈറസ് ചൈനീസ് സര്‍ക്കാരിന്‍റെ അധീനതയിലുള്ള വൂഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് വെളിപ്പെടുത്തല്‍. ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ കൈവശമുണ്ടെന്നും ലി-മെംഗ് യാന്‍ പറയുന്നു-ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

വൈറസ് വ്യാപനം പരസ്യമായി അംഗീകരിക്കുന്നതിനു മുന്‍പ് തന്നെ ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് വൈറസ് സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ലി-മെംഗ് യാന്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് ഉത്ഭവിച്ച സാർസ് പോലുള്ള കേസുകള്‍ സംബന്ധിച്ച് നടത്തിയ ഗവേഷണത്തിലാണ് ലി-മെംഗ് യാനിന്‍റെ നിര്‍ണ്ണായക കണ്ടെത്തല്‍.

സെപ്റ്റംബർ 11 ന്, ബ്രിട്ടീഷ് ടോക്ക് ഷോയായ “ലൂസ് വുമൺ” എന്ന അഭിമുഖത്തിലാണ് കോവിഡ് രോഗത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തെക്കുറിച്ചും താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലി-മെംഗ് യാന്‍ സംസാരിച്ചത്. ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്‍റുമായി പങ്കുവച്ചതായും അവര്‍ വ്യക്തമാക്കി.

ഭീഷണികളെ ഭയക്കുന്നുണ്ടെങ്കിലും ലോകത്തോട് സത്യം പറഞ്ഞില്ലെങ്കിൽ ഖേദിക്കേണ്ടിവരുമെന്നും യാന്‍ പറയുന്നു. തന്‍റെ കണ്ടെത്തലുകള്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും ഹോങ്കോംഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ വൈറോളജിസ്റ്റായ യാന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com