കുവൈത്തില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു

ഇതുവരെ രാജ്യത്ത് 67,911 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത് .
കുവൈത്തില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി : കുവൈത്തില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ് 19​ സ്ഥിരീകരിച്ചു . ഇതുവരെ രാജ്യത്ത് 67,911 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത് . ഞായറാഴ്​ച 688 പേര്‍ ഉള്‍പ്പെടെ 59,213 പേര്‍ രോഗമുക്​തി നേടി .ഇന്ന് നാലുപേര്‍കൂടി കോവിഡ് ബാധയെതുടര്‍ന്ന് മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 457 ആയി . ബാക്കി 8241 പേരാണ്​ ചികിത്സയില്‍ കഴിയുന്നത് ​.129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2041 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Related Stories

Anweshanam
www.anweshanam.com