യുഎഇയില്‍ 1278 പേര്‍ക്ക് കോവിഡ്; 1606 പേര്‍ക്ക് രോഗമുക്തി

ഇതുവരെ 133,907 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
യുഎഇയില്‍ 1278 പേര്‍ക്ക് കോവിഡ്; 1606 പേര്‍ക്ക് രോഗമുക്തി

അബുദാബി: യുഎഇയില്‍ പുതുതായി 1,278 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 133,907 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 130,508 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1606 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് യുഎഇയില്‍ ഒരാളാണ് മരിച്ചത്. ഇതോടെ ആകെ മരണം 496 ആയി. നിലവില്‍ 2,903 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 112,546 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.3 കോടിയിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com