കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം

യേല്‍ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്:കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം. യേല്‍ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്.

എലികളെ രണ്ട് വിഭാഗങ്ങളാക്കിയാണ് പരീക്ഷണം നടത്തിയത്. ഒരു വിഭാഗം എലികളിലെ ശ്വാസകോശത്തില്‍ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു വിഭാഗം എലികളിലെ തലച്ചോറില്‍ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠനവിധേയമാക്കിയത്. തലച്ചോറിലെ വൈറസ് ബാധ വളരെ പെട്ടെന്ന് ശരീരഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നതായി വ്യക്തമായി. കൊറോണ വൈറസിന് തലച്ചോറിനെ നേരിട്ട് ബാധിക്കാനാകുമെന്ന പഠനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ന്യൂറോളജി തലവന്‍ ആന്‍ഡ്രൂ ജോസഫ്സണ്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com