കൊറോണ വ്യാപനം; സൗദിയിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വ്യാപനം; സൗദിയിൽ സ്ഥിതി  ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയിൽ കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പുതിയതായി 315 പുതിയ കേസുകളും, മൂന്നൂറ്റി നാൽപ്പത്തി ഒമ്പത് രോഗമുക്തിയുമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. എത്രയും പെട്ടന്ന് തന്നെ വാക്‌സിൻ നടപ്പാക്കുകയാണ് ഇതിനെതിരെയുള്ള പരിഹാരമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും പ്രതിദിന കോവിഡ് കേസുകൾ വർധിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. പുതിയതായി വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെയും സ്ഥിരത നേടാനായിട്ടില്ല.

സൗദിയുടെ ചില ഭാഗങ്ങളിൽ കൊറോണ വർധനവ് ഇപ്പോഴും തുടരുകയാണ്. ഇത് പ്രത്യേകം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. ഈ ഘട്ടത്തിൽ ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണം. നിരവധി വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് രാജ്യത്ത് പുതിയതായി പ്രവർത്തന സജ്ജമാകുന്നത്. ഇത് വഴി കൂടുതൽ ആളുകളിലേക്ക് എത്രയും വേഗത്തിൽ തന്നെ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുന്നു.

സൗദിയിൽ വിതരണത്തിലുള്ള എല്ലാ വാക്‌സിനുകളും സുരക്ഷിതമാണെന്നും എല്ലാ പ്രദേശങ്ങളിലും വാക്‌സിൻ ലഭ്യാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യ മുൻകരുതലുകൾ പാലിക്കാതെ 44,000 ത്തിലധികം നിയമ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com