രാജ്യവ്യാപക ലോക്ഡൗണ്‍ നടത്തിയാല്‍ ഇന്ത്യയില്‍ കോവിഡ് നിയന്ത്രിക്കാനാകുമെന്ന് അമേരിക്ക

രാജ്യവ്യാപക ലോക്ഡൗണ്‍ നടത്തിയാല്‍ ഇന്ത്യയില്‍ കോവിഡ് നിയന്ത്രിക്കാനാകുമെന്ന് അമേരിക്ക
Chip Somodevilla

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കോവിഡി​െന്‍റ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം എത്രയും പെട്ടന്ന്​ അടച്ചിടണമെന്ന്​ മുതിര്‍ന്ന അമേരിക്കന്‍ ആരോഗ്യ വിദഗ്​ധര്‍ ഡോ. ആന്‍റണി എസ്​. ഫൗചി. ഏതാനും ആഴ്​ച്ചകള്‍ അടിയന്തരമായി അടച്ചുപൂട്ടുകയാണെങ്കില്‍ ഇന്ത്യയിലെ അതി തീവ്രവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ബുദ്ധിമു​േട്ടറിയതും നിരാശപടര്‍ത്തുന്നതുമായി ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന്​ നിര്‍ണായകമായ അടിയന്തിര, ഇടക്കാല, ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാന്‍ ഇത് ഒരു ജാലകം തുറന്നു തരുമെന്നും അദ്ദേഹം ഇന്ത്യന്‍ എക്​സ്​പ്രസിന്​ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഇതോടൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഓക്‌സിജന്‍, വൈദ്യപരിശോധന, പിപിഇ കി‌റ്റുകള്‍ എന്നിവയുടെ വിതരണം അത്യാവശ്യമായി ചെയ്യേണം. ശരിയായ ക്രമീകരണങ്ങളോടെ ഈ ദുഷ്‌കരമായ സാഹചര്യത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണം. കോവിഡിനെ ഫലപ്രദമായി നേരിട്ടു എന്ന് പറഞ്ഞത് വളരെ നേരത്തെയായിപ്പോയിയെന്നും അന്തോണി ഫൗചി സൂചിപ്പിച്ചു.

രാജ്യം തല്‍ക്കാലത്തേക്ക് അടച്ചിടുന്നത് നല്ലതാണ്. രോഗത്തിനെതിരെ അടിയന്തരമായി ചെയ്യേണ്ടതും ഇടവേളയില്‍ ചെയ്യേണ്ടതും ദീര്‍ഘകാലത്തേക്ക് ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ചെയ്യുകയും വേണമെന്നും ഫൗചി അഭിപ്രായപ്പെട്ടു.

'കഴിഞ്ഞ വര്‍ഷം ചൈനയില്‍ വലിയ രോഗവ്യാപനമുണ്ടായപ്പോള്‍ അവര്‍ പൂര്‍ണമായും രാജ്യം അടച്ചിട്ടു. ആറുമാസത്തോളം അടച്ചിടണമെന്നില്ല. എന്നാല്‍ രാജ്യം അടച്ചിടുമ്ബോള്‍ രോഗവ്യാപനത്തിന്റെ ശൃംഖല തകരും.' അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്‌ചകള്‍ അടച്ചിടുമ്ബോള്‍ തന്നെ രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും ഡോ. അന്തോണി ഫൗചി പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു രാഷ്ട്രീയ പ്രശ്നമായി തീരും എന്നുള്ളതുകൊണ്ട്​ കോവിഡ് സാഹചര്യം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.​ 'ഞാന്‍ ഒരു പൊതു ആരോഗ്യ പ്രവര്‍ത്തകനാണെന്നും അല്ലാതെ രാഷ്ട്രീയക്കാരനല്ലെന്നും ഫൗചി പറഞ്ഞു. ഈ അഭിമുഖത്തിനുള്ള തയ്യാറെടുപ്പിനായി, ഞാന്‍ സി‌.എന്‍‌.എനില്‍ നിന്നുള്ള ഒരു ക്ലിപ്പ് കണ്ടിരുന്നു. അതോടെ ഇവിടെ നിലനില്‍ക്കുന്നത്​ നിരാശാജനകമായ അവസ്ഥയാണെന്ന്​ എനിക്ക് തോന്നി. അതിനാല്‍, ഇതുപോലുള്ള ഒരു സാഹചര്യം നിങ്ങള്‍ക്കുണ്ടാകുമ്ബോള്‍, നിങ്ങള്‍ ഉടനടി പ്രവര്‍ത്തിക്കേണ്ടതുണ്ട്​.

ആദ്യ തീരുമാനമെടുക്കേണ്ടത്​ രണ്ടാഴ്ചക്കുള്ളില്‍ ചെയ്യാവുന്ന ഇടക്കാല നടപടികളെ കുറിച്ചാണ്​. അത്​ പല ഘട്ടങ്ങളിലായി ചെയ്യണമെന്നും അദ്ദേഹം വ്യക്​തമാക്കി. ഉദാഹരണത്തിന്​ ആളുകള്‍ക്ക്​ വാക്സിനേഷന്‍ നല്‍കുന്നത്​ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്​. എന്നാല്‍, ഓക്സിജനും ആശുപത്രികളില്‍ പ്രവേശനവും വൈദ്യസഹായവും ആവശ്യമുള്ള ആളുകളുടെ പ്രശ്നം ഉടനടി പരിഹരിക്കാന്‍ അതിനാകില്ല. അത് ഇപ്പോള്‍ പരിഹരിക്കാന്‍ പോകുന്നില്ല, കാരണം ഇന്ന് ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത്, മറ്റ് ആളുകള്‍ക്ക് അസുഖം വരുന്നത് തടയുന്നതിന് ഏതാനും ആഴ്‌ചകള്‍ മുമ്ബാണ്.

അതുകൊണ്ട്​ ഇപ്പോള്‍ ആളുകളെ പരിപാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓക്സിജനും സാധനങ്ങളും മരുന്നുകളും എങ്ങനെ ലഭ്യമാക്കാന്‍ സാധിക്കുമെന്നതി​െന്‍റ പദ്ധതി തയ്യാറാക്കാനായി എ​ന്തെങ്കിലും കമീഷനോ, എമര്‍ജന്‍സി ഗ്രൂപ്പോ എത്രയും പെട്ടന്ന്​ ഇന്ത്യക്ക്​ ലഭിക്കേണ്ടതുണ്ട്​. അതിന്​ ലോകാരോഗ്യ സംഘടന ഇന്ത്യയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com