ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ഇളവ്

ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറിലൂടെ അറിയിച്ചത്.
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ഇളവ്

ദോഹ: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റീനില്‍ ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറിലൂടെ അറിയിച്ചത്.

വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഇളവ് ലഭിക്കുക. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇതിനായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെത്തുമ്പോള്‍ കൈയില്‍ കരുതണം. അതേസമയം, ഏപ്രില്‍ 25 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. നിലവില്‍ ഖത്തറില്‍ ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com