കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 2.86 കോടി രോഗബാധിതര്‍, 918,928 മരണം
Chiang Ying-ying
world

കോവിഡ് ഗ്രാഫ് ഉയര്‍ന്ന് തന്നെ; ലോകത്ത് 2.86 കോടി രോഗബാധിതര്‍, 918,928 മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 28,639,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 918,928 ആയി.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 28,639,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 918,928 ആയി. 20,563,932 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. അമേരിക്കയില്‍ ഇതുവരെ 6,635,933 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197,395 പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. 3,917,587 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 45 ലക്ഷത്തിലധികം കോവിഡ് രോഗബാധിതരാനുള്ളത്. ഇന്നലെ 96,551 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 45,62,414 ആയി. ഇന്നലെ മാത്രം 1209 മരണമാണ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെമരണം 76,271ആയി. ഇതുവരെ 35,42,663 പേര്‍രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 77. 65 ശതമാനം.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,283,978 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.130,474 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,530,655 ആയി ഉയര്‍ന്നു.

Anweshanam
www.anweshanam.com