കനേഡിയന്‍ പൗരന്മാരെ തടവിലാക്കാൻ ചൈന

കനേഡിയന്‍ പൗരന്മാരെ തടവിലാക്കാൻ  ചൈന

ചൈന തടവിലാക്കിയ രണ്ട് കനേഡിയന്‍ ഉദ്യോഗസ്ഥരുടെ വിചാരണ നാളെ ആരംഭിക്കും. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ചൈന കാനഡ നയന്ത്രജ്ഞനേയും ബിസിനസ്സുകാരനേയും തടവിലാക്കിയത്. കോടതി നടപടികള്‍ ഈ മാസം 19നും 22നും നടക്കും.നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ മൈക്കിള്‍ സ്പാറോവിനേയും വ്യവസായിയായ മൈക്കിള്‍ കോവ്റിഗിനേയുമാണ് ചൈന തടവിലാക്കിയത്. മൈക്കിള്‍ സ്പാരോവിന്റേയും വ്യവസായിയായ മൈക്കിള്‍ കോവ്റിഗിന്റേയും വാദം കേള്‍ക്കല്‍ കോടതി നാളെ ആരംഭിക്കുമെന്ന അറിയിപ്പ് കനേഡിയന്‍ എംബസ്സിക്ക് ലഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് നടപടി പൂര്‍ത്തീകരിക്കുകയെന്നും കാനഡ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

800 ദിവസത്തിലേറെയായി കനേഡിയന്‍ പൗരന്മാര്‍ ചൈനയുടെ തടവിലാണ്. പൗരന്മാരെ തിരികെ കിട്ടാനായി കനേഡിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തിന് ബീജിംഗ് വഴങ്ങിയില്ല. ചൈനയുടെ വാവേ മൊബൈല്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വിദേശ പണമിടപാടിലെ തട്ടിപ്പ് കണ്ടെത്തി അറസ്റ്റ് ചെയ്തതിന്റെ പ്രതികാര നടപടിയായാണ് രണ്ട്‌ കനേഡിയന്‍ പൗരന്മാരെ തടവിലാക്കിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com