ആപ്പുകൾ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന
world

ആപ്പുകൾ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന

ടിക്​ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​ തുടങ്ങിയ 59 ചൈനീസ് ആപ്പുകൾ ഇന്നലെ രാതിയോടെയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചത്

News Desk

News Desk

ന്യൂഡ​ൽഹി: ടിക്​ടോക്ക്​ ഉൾ​പ്പെടെ 59 ചൈനീസ്​ ആപുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച്​ ചൈന. ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്താവ്​ സാവോ ലിജിയൻ ആശങ്ക പങ്കുവെച്ചതായി എഎൻഐ റിപ്പോർട്ട്​ ചെയ്​തു.

ടിക്​ടോക്​, വിചാറ്റ്​, എക്​സെൻഡർ, ഷെയർ ഇറ്റ്​ തുടങ്ങിയ 59 ചൈനീസ് ആപ്പുകൾ ഇന്നലെ രാതിയോടെയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചത്​. ഇന്ത്യയുടെ സുരക്ഷക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്നിരോധനമെന്ന​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇന്ന് രാവിലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്​ ​സ്​റ്റോറിൽ നിന്നും ടിക്​ ടോകിനെ നീക്കി. ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​ന്റെ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാർ നീക്കം.

Anweshanam
www.anweshanam.com