ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകര്‍ ചൈന; ആഞ്ഞടിച്ച് നാന്‍സി പെലോസി

കാപ്പിറ്റോളില്‍ നടന്ന യോഗത്തിലാണ് നാന്‍സി പെലോസിയുടെ വിമര്‍ശനം.
ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകര്‍ ചൈന; ആഞ്ഞടിച്ച് നാന്‍സി പെലോസി

വാഷിംഗ്ടണ്‍: ചൈനക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കറായ നാന്‍സി പെലോസി. ഉയിഗുറുകളുടേയും ടിബറ്റിന്‍ വംശജരുടേയും ഹോങ്കോംഗ് നിവാസികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും ചൈന കവര്‍ന്നെടുത്തിരിക്കുന്നുവെന്ന് പെലോസി പറഞ്ഞു. കാപ്പിറ്റോളില്‍ നടന്ന യോഗത്തിലാണ് നാന്‍സി പെലോസിയുടെ വിമര്‍ശനം.

ഉയിഗുറുകള്‍ക്കെതിരെ അതിനീചവും പ്രാകൃതവുമായ അടിച്ചമര്‍ത്തല്‍ നയങ്ങളാണ് ചൈന കൈകൊള്ളുന്നത്. കൂടാതെ ടിബറ്റിലെ ജനസമൂഹത്തെയും ഹോങ്കോംഗിലെ പ്രതിഷേധത്തേയും മാദ്ധ്യമപ്രവര്‍ത്തകരേയും ചൈന അടിച്ചമര്‍ത്തുകയാണെന്നും നാന്‍സി പെലോസി കുറ്റപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com