മറ്റൊരു ശീതയുദ്ധത്തിന് ചൈനക്ക് താല്പര്യമില്ലെന്ന്

യുഎസ് ഭരണകൂടം പുതിയ ശീതയുദ്ധത്തിന് തിരികൊളുത്തുന്നതായി ചൈന. ഈ വര്‍ഷം നവംബറില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
മറ്റൊരു ശീതയുദ്ധത്തിന് ചൈനക്ക് താല്പര്യമില്ലെന്ന്

യുഎസ് ഭരണകൂടം പുതിയ ശീതയുദ്ധത്തിന് തിരികൊളുത്തുന്നതായി ചൈന. ഈ വര്‍ഷം നവംബറില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പിന്തുണ വര്‍ദ്ധിപ്പിയ്ക്കണം. ഇതിനായി ചിലര്‍ ചൈനയെ ബലിയാടുക്കുവാനുള്ള ശ്രമത്തിലാണ് ചൈന ആരോപിച്ചു - റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് (ജൂലായ് 30).

യുഎസ് പ്രസിഡന്റ് ട്രമ്പ് ചൈനയെ പടിഞ്ഞാറിന്റെ പ്രധാന എതിരാളിയായി ചിത്രീകരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വ്യാപാരത്തില്‍ നിന്ന് മുതലെടുക്കുന്നവെന്ന പ്രചരണവും. കൊറോണ വൈറസ്പൊ ട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചതാകട്ടെ ട്രമ്പ് സത്യം പറയുന്നില്ല. കൊറോണ വൈറസിനെ ''ചൈന പ്ലേഗ്'' എന്ന് വിളിച്ച് ട്രമ്പ് ചൈനയെ അധിക്ഷേപിയ്ക്കുന്നു - ലണ്ടനിലെ ചൈനീസ് അംബാസഡര്‍ ലിയു സിയാമിങ് പറഞ്ഞു. അമേരിക്ക ചൈനയുമായി വ്യാപാര യുദ്ധത്തിലാണ്. ഇതിലാരും വിജയികളാവില്ല.

''പസഫിക് സമുദ്രത്തിന് മറുവശത്തുള്ളവരാണ്. ചൈനയ്ക്കെതിരെ പുതിയ ശീതയുദ്ധം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് അതിനോട് പ്രതികരിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് ഒരു ശീതയുദ്ധത്തിലും താല്‍പ്പര്യമില്ല. ഒരു യുദ്ധത്തിലലും', ലിയു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും കാണുന്നു. അവര്‍ ചൈനയെ ബലിയാടാക്കാന്‍ ശ്രമിക്കുന്നു. അവരുടെ പ്രശ്നങ്ങളില്‍ ചൈനയെ കുറ്റപ്പെടുത്തുന്നു. ഇതൊരു തിരഞ്ഞെടുപ്പ് വര്‍ഷമാണെന്ന് എല്ലാവര്‍ക്കുമ റിയാം - ചൈനീസ് അംബാസിഡര്‍ വിശദീകരിച്ചു.

ട്രമ്പിനെയോ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനെയോക്കുറിച്ച് പരാമര്‍ശിച്ചില്ല. എന്നാല്‍ ചില യുഎസ് രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരെന്നു് അദ്ദേഹം പറഞ്ഞു. ചൈനയെ ശത്രുവായി കണക്കാക്കുന്നു. ഒരു പക്ഷേ അവര്‍ക്ക് ഒരു ശത്രു വേണമായിരിക്കും. അവര്‍ക്ക് ഒരു ശീതയുദ്ധം വേണമായിരിക്കും. പക്ഷേ തങ്ങള്‍ക്ക് താല്‍പ്പര്യമില്ല. അമേരിക്കയോട് പറയുന്നു ചൈന നിങ്ങളുടെ ശത്രുവല്ല. ചൈന നിങ്ങളുടെ സുഹൃത്താണ്. നിങ്ങളുടെ പങ്കാളിയാണ് - അംബാസിഡര്‍ വിവരിച്ചു.

കൊറോണ വൈറസ് മഹാമാരിയെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ് അമേരിക്ക. വൈറസിന്റ മറവില്‍ ചൈനയെ പ്രതിരോധിക്കാന്‍ ആഗോളസഖ്യം കെട്ടിപ്പടുക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ആദ്യം പറഞ്ഞുവെന്നത് ചൂണ്ടികാണിക്കപ്പെട്ടു.

പരിഹരിക്കപ്പെടാവുന്നതിനുമപ്പുറം അമേരിക്കയുമായുള്ള ബന്ധം വഷളായിട്ടുണ്ടോയെന്ന ചോദ്യത്തിന് നല്ല ബന്ധം മടങ്ങിവരുന്നതിനുള്ള സമയം ഇനിയും പിന്നിട്ടില്ലെന്നു തന്നെയാണ് തങ്ങള്‍ കരുതുന്നതെന്നാണ് ലിയു പറഞ്ഞത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 5 ജി നെറ്റ്വര്‍ക്ക് വികസനത്തില്‍ ഹുവാവേയുടെ പങ്കാളിത്തം നിരാകരിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യത്തില്‍ നിന്ന് വിഘടിക്കാന്‍ ശ്രമിച്ചാല്‍ പക്ഷേ ബ്രിട്ടന് ഭാവിയില്ലെന്ന് ലിയു തുറന്നടിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com