ഇന്ത്യയുമായി ചേര്‍ന്ന് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി ചൈന

ഒറ്റവരിയുള്ള പ്രസ്താവനയിലൂടെയാണ് പോസ്റ്റല്‍ ബ്യൂറോ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുമായി ചേര്‍ന്ന് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി ചൈന

ന്യൂഡല്‍ഹി :നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം പ്രമാണിച്ച്, ഇന്ത്യയുമായി ചേര്‍ന്ന് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാനുള്ള പദ്ധതിയില്‍നിന്നും പിന്മാറി ചൈന. ഒറ്റവരിയുള്ള പ്രസ്താവനയിലൂടെയാണ് പോസ്റ്റല്‍ ബ്യൂറോ ഇക്കാര്യം അറിയിച്ചത്.

അതേസമയം, തീരുമാനം ഉപേക്ഷിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

2019 ഒക്ടോബറില്‍ ചെന്നൈയില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയിലാണ് സംയുക്തമായി സ്റ്റാമ്പ് പുറത്തിറക്കാന്‍ ധാരണയായത്. പിന്നീട് നവംബറില്‍ ചൈനയുടെ പോസ്റ്റല്‍ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. 2020 ഏപ്രില്‍ ഒന്നിന് സ്റ്റാമ്പ് പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇത് നീണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ചൈനയുടെ പിന്മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com