കോവിഡിന്‍റെ ഉദ്​ഭവത്തെ കുറിച്ച്​ പഠിക്കാന്‍ രാജ്യത്തേക്ക് വരാം; ലോകാരോഗ്യസംഘടനയെ സ്വാഗതം ചെയ്ത് ചൈന
world

കോവിഡിന്‍റെ ഉദ്​ഭവത്തെ കുറിച്ച്​ പഠിക്കാന്‍ രാജ്യത്തേക്ക് വരാം; ലോകാരോഗ്യസംഘടനയെ സ്വാഗതം ചെയ്ത് ചൈന

ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്

By News Desk

Published on :

ബെയ്​ജിങ്​:​ ലോകാരോഗ്യസംഘടനയിലെ വിദഗ്​ധർക്ക്​ ​കോവിഡിൻെറ ഉദ്​ഭവത്തെ കുറിച്ച്​ പഠിക്കാനായി രാജ്യത്തേക്ക്​​ വരാൻ അനുമതി നൽകുമെന്ന്​ ചൈന. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുജനാരോഗ്യത്തിൽ ഏറ്റവും ആധികാരികമായ ഏജൻസികളിലൊന്നാണ്​ ലോകാരോഗ്യസംഘടന. അതിൽ നിന്ന്​ പിന്മാറാനുള്ള യു.എസ്​ തീരുമാനം ഏകപക്ഷീയമാണെന്ന്​​ സാഹോ ലിജിയാൻ കുറ്റപ്പെടുത്തി.

ചൈനയുടെ സൃഷ്​ടിയാണ്​ കോവിഡെന്നായിരുന്നു യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ പ്രധാന ആരോപണം. എന്നാൽ, ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. യു.എസിൻെറ ഇപ്പോഴത്തെ നടപടി ലോകാരോഗ്യസംഘട​നയുടെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ്​ വക്​താവ്​ പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടന ഏകപക്ഷീയമായ ഇടപെടലുകൾ നടത്തുന്നുവെന്ന്​ ആരോപിച്ചാണ്​ ട്രംപ്​ പിൻമാറ്റം പ്രഖ്യാപിച്ചത്​.

കോവിഡ് വൈറസിനെ നേരിടാന്‍ ഡബ്ല്യു.എച്ച്‌.ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

കോവിഡ് സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ല്യൂ.എച്ച്‌.ഒ നല്‍കെയെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന ബീജിങിന്റെ നിയന്ത്രണത്തിലാണെന്നും ചൈനീസ് സര്‍ക്കാറിന്റെ നിര്‍ബന്ധപ്രകാരം കൊവിഡ് വൈറസിനെക്കുറിച്ച്‌ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് വര്‍ഷത്തില്‍ 400 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുന്നുണ്ടെന്നും ഇനി അത് മറ്റ് സംഘടനയ്ക്ക് കൊടുക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

അതേസമയം, വായുവിലൂടെ കോവിഡ് പകരുമെന്ന കണ്ടെത്തൽ തള്ളുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ വായുവിലൂടെ പകരാനുള്ള സാധ്യത തള്ളാനാവില്ല. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞൻമാരാണ് വായുവിലൂടെ കൊവിഡ് പകരുമെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കൽ വിഭാഗം മേധാവി വ്യക്തമാക്കി.

Anweshanam
www.anweshanam.com