കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു ; മൂന്ന് മരണം
world

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു ; മൂന്ന് മരണം

ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

News Desk

News Desk

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു. വീടുകള്‍ അടക്കമുള്ള ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി.

കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് ആഴ്ചയായി കാട്ടുതീ പടരുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതില്‍ പടരുന്ന കാട്ടുതീയില്‍ നിരവധി വീടുകളാണ് നശിച്ചത്. കനത്ത പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Anweshanam
www.anweshanam.com