കൊളളയടിക്കപ്പെട്ട ശിലാഫലകം ഇറാഖിന് തിരികെ നല്‍കാനൊരുങ്ങി ബ്രിട്ടന്‍

ഇത്തരത്തിലുളള ക്ഷേത്ര ശിലാഫലകങ്ങള്‍ അപൂര്‍വമാണ്.
കൊളളയടിക്കപ്പെട്ട ശിലാഫലകം ഇറാഖിന് തിരികെ നല്‍കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: നാലായിരം വര്‍ഷം പഴക്കമുളള ശിലാഫലകം ഇറാഖിന് തിരികെ കൈമാറാനൊരുങ്ങി ബ്രിട്ടീഷ് മ്യൂസിയം. ഇറാഖില്‍ നിന്ന് കൊളളയടിക്കപ്പെട്ടതാണ് ശിലാഫലകമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വര്‍ഷം മേയില്‍ ഒരു ഓണ്‍ലൈന്‍ വില്‍പന കേന്ദ്രത്തില്‍ ഇത് വില്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് മ്യൂസിയം അധികൃതരെ ലണ്ടന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ശിലാഫലകം സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് വില്പനക്കായി വെച്ചപ്പോള്‍ നല്‍കിയിരുന്നത്.

'വെസ്‌റ്റേണ്‍ ഏഷ്യാറ്റിക് അക്കാഡിയന്‍ ടാബ്ലെറ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ബിസി 2400 നടുത്തുളള ഒരു പുരാതന സുമേറിയന്‍ ക്ഷേത്രത്തില്‍ നിന്നുളളതാണെന്ന നിഗമനത്തില്‍ അവരെത്തി.

വളരെ പ്രധാന്യമുളള ഈ ഒരു ഭാഗം ഇറാഖില്‍ നിന്നുള്ളതാണെന്നും ലണ്ടനിലെ അധികൃതര്‍ അത് കണ്ടെത്തുകയായിരുന്നുവെന്നും ബ്രിട്ടീഷ് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തിലുളള ക്ഷേത്ര ശിലാഫലകങ്ങള്‍ അപൂര്‍വമാണ്. ഇറാഖിന്‌ മടക്കി നല്‍കുന്നതിന്‌ മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ ഇറാഖ് അനുമതി നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com