കോവിഡ് വ്യാപനം: ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്
കോവിഡ് വ്യാപനം: ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിനെ തുടർന്ന് ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകളും സ്കൂളുകളും അടച്ചിടും. വരുന്ന ആഴ്ചകള്‍ കഠിനമാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷം 24 മണിക്കൂറിനകം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

54,990 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 454 പുതിയ മരണങ്ങളും 28 ദിവസങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ തന്നെ വളരെ കര്‍ശനമായ നടപടികളാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനത്തിന് എതിരെ സ്വീകരിച്ചിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com