ബ്രസീലിൽ കോവിഡ് മരണനിരക്ക് ഉയരുന്നു

ഏപ്രിലിലാണ് ബ്രസീലിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയത്.
ബ്രസീലിൽ കോവിഡ്  മരണനിരക്ക് ഉയരുന്നു

റിയോ ഡി ജെനെറിയോ: ബ്രസീലിൽ കോവിഡ് മരണനിരക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് മൂലമുള്ള മരണങ്ങൾ നാല് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ബ്രസീൽ കഴിഞ്ഞ ദിവസം മാറുകയുണ്ടായി. ഏപ്രിലിലാണ് ബ്രസീലിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയത്.

ദിനംപ്രതി ആയിരങ്ങളാണ് ആശുപത്രിയിൽ മരിച്ചു വീണത്. ഒരു ലക്ഷത്തോളം മരണമാണ് ഒരു മാസത്തിനുള്ളിൽ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ചയാണ് ബ്രസീലിലെ കോവിഡ് മൂലമുള്ള മരണനിരക്ക് നാല് ലക്ഷം കടക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com