കുടിയന്മാരേ അമിതമാകരുതേ... ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
world

കുടിയന്മാരേ അമിതമാകരുതേ... ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

കോവിഡ് - 19 രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പ്രാഥമിക മുൻകരുതലായി മുഖാവരണം. മദ്യം അകത്തുചെല്ലുന്നതോടെ മുഖാവരണം എവിടെ ധരിക്കുമെന്നത് പ്രശ്നവൽക്കരിക്കപ്പെടാം

By News Desk

Published on :

ലണ്ടൻ: ബ്രിട്ടനിൽ 15 ആഴ്ചത്തെ ലോക്ക് ഡൗണിനുശേഷം ജൂലായ് 11ന് പബ്ബുകൾ തുറക്കുയാണ്. വീണ്ടും തുറക്കുമ്പോൾ “അമിതമാക്കരുതേ" യെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇംഗ്ലണ്ടിലെ മദ്യപാനികളോട് അഭ്യർത്ഥിച്ചിരിക്കുന്നു.

അമിത മദ്യപാനം കാര്യങ്ങൾ അലങ്കോലമാക്കും. സാമൂഹിക അകലം പാലിക്കുവാൻ മദ്യലഹരി സമ്മതിച്ചെന്നു വരില്ല. ആർത്തിപൂണ്ട മദ്യപാനം വരുത്തി വയ്ക്കാവുന്ന പ്രശ്നങ്ങളെ പ്രതി

പൊലീസും കൗൺസിലുകളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മദ്യപാനികളോട് സംയമനം പാലിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.

കോവിഡ് - 19 രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പ്രാഥമിക മുൻകരുതലായി മുഖാവരണം. മദ്യം അകത്തുചെല്ലുന്നതോടെ മുഖാവരണം എവിടെ ധരിക്കുമെന്നത് പ്രശ്നവൽക്കരിക്കപ്പെടാം. ഏറെ നാളുകൾക്ക് ശേഷമാണ് മദ്യപാനികൾ മദ്യശാലകളിലെത്തുന്നത്. അതിനാൽ തന്നെ ആർത്തിപൂണ്ട് മദ്യം അകത്താക്കിയേക്കാം. പിന്നെ കൊറോണ വൈറസിനെയൊന്നും വകവച്ചെന്നുവരില്ല. അതോടെയാകട്ടെ പാലിക്കപ്പെടേണ്ട രണ്ട് മീറ്റർ അകലം സീറോ മീറ്ററിലേക്ക് ചുരുങ്ങിയോണം ചുരുങ്ങും! ഇത്തരമൊരവസ്ഥ അധികാരികൾ മുൻകൂട്ടി കാണുന്നുണ്ട്. ഇതിൻ്റെ പ്രതിഫലനമാണ് ജൂലായ് 11ന് ബൂസാകാൻ വരുന്നവരോടുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസിൻ്റെ അഭ്യർത്ഥന.

സൂപ്പർ സാറ്റർഡേ എന്ന് വിളിക്കപ്പെടുന്ന പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കുന്നത് പുതുവത്സരാഘോഷ തിരക്കിനെപോലും വെല്ലാവൂന്ന തിരക്കോടു കൂടിയായിരിക്കുമെന്നാണ് മെട്രോപൊളിറ്റൻ പൊലിസ് ഫെഡറേഷൻ പ്രതിനിധി പറയുന്നത്. “മദ്യം നിറച്ച ഗ്ലാസ് ഉയർത്താൻ” ആളുകളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ട്രഷറി വകുപ്പിൻ്റേതായിരുന്നു പോസ്റ്റ്. അത് പക്ഷേ വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചവർ തടിതപ്പി.

Anweshanam
www.anweshanam.com