ബുക്കർ പുരസ്​കാരം സ്​കോട്ടിഷ്​ എഴുത്തുകാരൻ ഡഗ്ലസ്​ സ്​റ്റുവാർട്ടിന്

ആറുപേരാണ്​ പുരസ്​കാരത്തി​ന്​​ അവസാന ഘട്ടത്തിലെത്തിയത്​
ബുക്കർ പുരസ്​കാരം സ്​കോട്ടിഷ്​ എഴുത്തുകാരൻ ഡഗ്ലസ്​ സ്​റ്റുവാർട്ടിന്

ലണ്ടൻ: 2020ലെ ബുക്കർ പുരസ്​കാരം സ്​കോട്ടിഷ്​ എഴുത്തുകാരൻ ഡഗ്ലസ്​ സ്​റ്റുവാർട്ടിന്​. അദ്ദേഹത്തിന്റെ 'ഷഗ്ഗീ ബെയിൻ' എന്ന നോവലിനാണ്​ പുരസ്​കാരം. കോവിഡ്​ 19നെ തുടർന്ന്​ ഓൺലൈനിലൂടെയായിരുന്നു പുരസ്​കാര പ്രഖ്യാപനം. 50,000 പൗണ്ട്​ ആണ്​ പുരസ്​കാര തുക.

ആറുപേരാണ്​ പുരസ്​കാരത്തി​ന്​​ അവസാന ഘട്ടത്തിലെത്തിയത്​. ഇതിൽ നിന്നാണ് ഡഗ്ലസ് സ്​റ്റുവാർട്ട്​​ പുരസ്‌കാരത്തിന് അർഹനായത്. ബുക്കർ പ്രൈസ്​ നേടുന്ന രണ്ടാമത്തെ സ്​കോട്ട്​ലൻഡുകാരനാണ്​ ഇദ്ദേഹം. നിലവിൽ ലണ്ടനിലാണ് താമസം.

'ഞാൻ എല്ലായിപ്പോഴും ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു, ഇത്​ എന്റെ സ്വപ്​നങ്ങൾ സാക്ഷാത്​കരിക്കുന്നു. ഇത് എന്റെ ജീവിതം മുഴുവൻ മാറ്റിമറിക്കും​' -സ്​റ്റുവാർട്ട്​ പ്രതികരിച്ചു.

സ്​റ്റുവാർട്ടിന്റെ കുട്ടിക്കാലത്തുനിന്ന്​ പ്രചോദനം ഉൾക്കൊണ്ട്​ 1980ലെ ഒരു വർക്കിങ്​ ക്ലാസ്​ കുടുംബത്തിന്റെ കഥയാണ് പുരസ്‌കാരത്തിനര്ഹമായ​ ഷഗ്ഗീ ബെയിൻ പറയുന്നത്.

Related Stories

Anweshanam
www.anweshanam.com