ലോകാരോഗ്യ സംഘടന: ചൈനക്കെതിരെ തായ് വാന്‍

ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തത്തെ തടയുവാനുള്ള ചൈനീസ് നീക്കത്തെ അപലപിച്ച് തായ് വാന്‍.
ലോകാരോഗ്യ സംഘടന: ചൈനക്കെതിരെ തായ് വാന്‍

തായ്‌പേയ്: ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തത്തെ തടയുവാനുള്ള ചൈനീസ് നീക്കത്തെ അപലപിച്ച് തായ് വാന്‍. ലോകം മഹാമാരിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ പരിശ്രമത്തിലാണ്.

ഈ വേളയില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെപാടെ അകറ്റിനിറുത്തുന്ന കുത്സിത നീക്കത്തിലാണ് ചൈനയെന്ന് തായ് വാന്‍ പ്രീമിയര്‍ സു സെങ്-ചാങ് മാധ്യമങ്ങളോട് ഇന്ന് നവംബര്‍ 10 ന് പറഞ്ഞു - റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

ചൈനയുടെ എതിര്‍പ്പ് കാരണം ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. തായ് വാന്‍ വിരുദ്ധ ചൈനീസ് നിലപാട് ആഗോള മഹാമാരി പ്രതിരോധത്തില്‍ വിടവ് സൃഷ്ടിച്ചുവെന്ന കടുത്ത ആവലാതിയിലാണ് ജനാധിപത്യ പ്രക്രിയ പിന്തുടരുന്ന തായ്വാന്‍. എന്നാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും പറയുന്നത് തായ് വാ ന്റേത് അസത്യ പ്രചരണമാണെന്നാണ്.

ലോകാരോഗ്യ അസംബ്ലി (ഡബ്ല്യുഎച്ച്എ) യുടെ തീരുമാനമെടുക്കുന്ന സംഘടനയുടെ യോഗത്തില്‍ തായ്വാനെ അനുവദിക്കണമെന്ന യുഎസ് പിന്തുണയുള്ള നിര്‍ദ്ദേശം ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങള്‍ നവംബര്‍ ഒമ്പതിന് നിരസിച്ചു. ചൈന ഈ നിര്‍ദ്ദേശത്തെ നിയമവിരുദ്ധമെന്നും അസാധുവെന്നുമാണ് മുദ്രകുത്തിയത്.

ലോകാരോഗ്യ സംഘടനയില്‍ ദ്വീപിന്റെ പങ്കാളിത്തത്തെ പല രാജ്യങ്ങളും പിന്തുണയ്ക്കുന്നു. ചൈന പക്ഷേ അതിനെയെല്ലാം തുരങ്കം വെയ്ക്കുന്നതായി തായ്വാന്‍ പ്രീമിയര്‍ സു സെങ്-ചാങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com