27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ബിൽ ഗേറ്റ്സും മെലിൻഡയും

27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ബിൽ ഗേറ്റ്സും മെലിൻഡയും

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്ഞു. 27 വർഷം നീണ്ടു നിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.

ഒരുപാട് ചിന്തകൾക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേർന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.

വേർപിരിയുമെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും അറിയിച്ചു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കുന്നത്. 130 ബില്യൺ ഡോളറാണ് അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം.

നേരത്തെ അതിസമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസും ഭാര്യ മക്കൻസി സ്കോടും വിവാഹമോചിതരായിരുന്നു..

No stories found.
Anweshanam അന്വേഷണം
www.anweshanam.com