ബലാറസ്: പ്രക്ഷോഭ നേതാവിനെ തട്ടികൊണ്ടുപോയി
world

ബലാറസ്: പ്രക്ഷോഭ നേതാവിനെ തട്ടികൊണ്ടുപോയി

മുഖംമൂടി ധരിച്ചെത്തിയവർ കോലെസ്‌നിക്കോവയെ തട്ടിക്കൊണ്ടുപോയിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

News Desk

News Desk

ബലാറസ് പ്രക്ഷോഭ നേതാവ് മരിയ കോലെസ്‌നിക്കോവയെ സെൻട്രൽ മിൻസ്‌കിൽ അജ്ഞാത വ്യക്തികൾ തട്ടിക്കൊണ്ടുപോയതായി ബലാറഷ്യൻ ട്യൂട്ട് റിപ്പോർട്ട് ചെയ്തായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മുഖംമൂടി ധരിച്ചെത്തിയവർ കോലെസ്‌നിക്കോവയെ തട്ടിക്കൊണ്ടുപോയിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇന്ന് (സെപ്തംബർ ഏഴ്) 633 സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നുവത്രെ തട്ടികൊണ്ടു പോകൽ. കോൾസ്നികോവയെ പക്ഷേ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മിൻസ്കിലെ പൊലിസിനെ ഉദ്ധരിച്ച് റഷ്യ ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അലക്സാണ്ടർ ലുകാഷെങ്കോയെ പ്രസിഡൻറ് സ്ഥാനദൃഷ്ടനാക്കാൻ പോരാട്ടത്തിലേറിയ മൂന്നു വനിതാ നേതാക്കന്മാരിൽ ബലാറസിൽ അവശേഷിക്കുന്ന ഏക നേതാാവാണ് കോൾസ്നികോവ.

ആഗസ്ത് ഒമ്പതിന് നടന്ന വോ ട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി സ്വിയറ്റ്‌ലാന സിഖാന സ്ഖ്യോ ലിത്വാനിയയിലേക്ക് പലായനം ചെയ്തു. മറ്റൊരു വനിതാ നേതാവ് വെറോണിക്ക സെപ്‌കലോയും തിഖാനോവ്സ്കായയ്ക്കൊപ്പം രാജ്യംവിട്ടു.

മറ്റൊരു പ്രമുഖ പ്രതിപക്ഷ പ്രവർത്തകയായ ഓൾഗ കോവാൽകോവ സെപ്തംബർ അഞ്ചിന് പോളണ്ടിലെത്തി. ബലാറസിൽ തുടർന്നാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്നതിനാലാണവർ പോളണ്ടിലെത്തിയെത്.

ആഗസ്ത് ഒമ്പതിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടത്തി താൻ വിജയച്ചതായി ലുകാഷെങ്കോ പ്രഖ്യാപിച്ചു. ഇതിനെതിരെയാണ് ജനങ്ങൾ പ്രക്ഷോഭത്തിലേറിയത്.

ബാഹ്യ ഏജൻസിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ പ്രസിഡൻ്റ് തെരെഞ്ഞടുപ്പെന്നാവശ്യമാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്.

ഈ പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാവാണ് കോലെസ്‌നിക്കോവ. ഇവരെ തട്ടികൊണ്ടുപോയതിലൂടെ പ്രക്ഷോഭത്തിന് നേതൃരാഹിത്യം സൃഷ്ടിക്കുകയെന്നതായിരിക്കും പ്രസിഡൻ്റ് ലുകാഷെങ്കോയുടെ ലക്ഷ്യം.

മുൻ സോവിയറ്റ് റിപ്പിബ്ലിക്ക് ബലാറസ് സർക്കാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭൂമിക. കഴിഞ്ഞ മൂന്നാഴ്ചയായി ബലാറസ് തെരുവിഥികളിൽ പോരാളികളുടെ മുറവിളികളാണ് ഉയരുന്നത്.

കാൽനൂറ്റാണ്ടിലധികമായി ബലാറസ് അധിപതി പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ലുകാഷെങ്കോ പ്രസിഡൻ്റു പദവിയൊഴിയുകയെന്നതാണ് തെരുവിലിറങ്ങിയ ജനങ്ങളുടെ ആത്യന്തികമായ ആവശ്യം.

യൂറോപ്യൻ യുണിയൻ മുൻ സോവിയറ്റ് റിപ്പബ്ലിക്കിലെ ഏകാധിപതിയെ പുകച്ചുചാടിക്കുകയെന്ന തന്ത്രങ്ങളും മെനയുന്നുണ്ട്. ഈ ദിശയിൽ പ്രക്ഷോഭകാരികൾക്ക് പിന്തുണ നൽകുന്നു. പക്ഷേ റഷ്യൻ പിന്തുണയിൽ പ്രക്ഷോഭകരെ അടിച്ചമർത്തി പ്രസിഡൻ്റ് സ്ഥാനത്ത് തുടരുകയെന്നതിലാണ് ലുകാഷെങ്കോ. യൂറോപ്യൻ യുണിയൻ നീക്കങ്ങളെ റഷ്യൻ പിന്തുണയിൽ ചെറുക്കുവാനാകുമെന്ന കണക്കു കൂട്ടലിലാണ് ലുകാഷെങ്കോ.

Anweshanam
www.anweshanam.com