ബെ​യ്റൂ​ട്ട് സ്‌ഫോടനം: മ​ര​ണം 190 ആ​യി
world

ബെ​യ്റൂ​ട്ട് സ്‌ഫോടനം: മ​ര​ണം 190 ആ​യി

6,500നു ​മു​ക​ളി​ല്‍ പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യി ല​ബ​നീ​സ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു.

News Desk

News Desk

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മൊ​ത്തം വി​റ​പ്പി​ച്ച ഉ​ഗ്ര​സ്‌ഫോടന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 190 ആ​യി. 6,500നു ​മു​ക​ളി​ല്‍ പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യി ല​ബ​നീ​സ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. മൂ​ന്ന് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഓ​ഗ​സ്റ്റ് നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് ബെ​യ്റൂ​ട്ടി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ല്‍ തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സ്‌ഫോടനം ഉ​ണ്ടാ​യ​ത്. ഒ​രു ഗോ​ഡൗ​ണി​ല്‍ മു​ന്‍​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​ത്. 240 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​ത്തു​ള്ള സൈ​പ്ര​സി​ല്‍​വ​രെ ശ​ബ്ദം കേ​ട്ടു. സ്‌ഫോടന ​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ലം​പ​രി​ശാ​യി​രു​ന്നു.

Anweshanam
www.anweshanam.com