ആസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വാക്‌സിന്റെ ആദ്യ കുത്തിവെയ്പ്പെടുത്തു.
ആസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി

സിഡ്‌നി: ആസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വാക്‌സിന്റെ ആദ്യ കുത്തിവെയ്പ്പെടുത്തു. രോഗ പ്രതിരോധത്തിനായുള്ള നിര്‍ണായക ചുവടുവെപ്പാണ് വാക്‌സിനേഷനെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് ആസ്‌ട്രേലിയയില്‍ നല്‍കുന്നത്. അടുത്ത മാസത്തോടെ രാജ്യത്തെ 40 ലക്ഷത്തോളം പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, രാജ്യത്ത് 29,000 പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 909 പേര്‍ മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com