ഓസ്ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയെ ചൈന തടവിലാക്കിയതായി റിപ്പോര്‍ട്ട്
world

ഓസ്ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തകയെ ചൈന തടവിലാക്കിയതായി റിപ്പോര്‍ട്ട്

ചെങ് ലീയ്ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും വീട്ടു തടങ്കലില്‍ ആണെന്നും ബന്ധുക്കള്‍ പറയുന്നു

News Desk

News Desk

ബെയ്ജിങ്: ഓസ്ട്രേലിയന്‍ വംശജയായ മാധ്യമപ്രവര്‍ത്തക ചെങ് ലീയെ ചൈന തടവിലാക്കിയതായി റിപ്പോര്‍ട്ട്. ചൈനയുടെ ദേശീയ ചാനലായ സിജിടിഎന്നിലെ മാധ്യമപ്രവര്‍ത്തകയാണ് ചെങ് ലീ. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചെങ് ലീയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

ചെങ് ലീയ്ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും വീട്ടു തടങ്കലില്‍ ആണെന്നും ബന്ധുക്കള്‍ പറയുന്നു. വീട്ടുതടങ്കലിലാക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റാരോപിതരെ ആറു മാസത്തോളം പുറത്തുവിടാതെ ചോദ്യം ചെയ്യാന്‍ സാധിക്കും. എട്ട് വര്‍ഷമായി സിജിടിഎന്നിന്റെ വാര്‍ത്താ അവതാരകയും റിപ്പോര്‍ട്ടറുമാണ് ചെങ് ലീ.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പൗരനായ ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ യാങ് ഹെങ്ചുന്നിനെ തടവിലാക്കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരുന്നു.

Anweshanam
www.anweshanam.com