കോവിഡ് വാക്സിൻ എടുത്തവരിൽ എച്ച്‌ഐവി പോസറ്റീവ് :പരീക്ഷണം നിർത്തി വച്ചു

ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്.
കോവിഡ് വാക്സിൻ എടുത്തവരിൽ എച്ച്‌ഐവി പോസറ്റീവ് :പരീക്ഷണം നിർത്തി വച്ചു

മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ തെറ്റായ എച്ച്‌ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്.

വാക്‌സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു.എന്നാല്‍ വാക്‌സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നുണ്ട്. ചിലര്‍ തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്‌ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാക്‌സിന്‍ പരീക്ഷണം നര്‍ത്തിവയ്ക്കുകയാണ്. വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങില്‍ കമ്പനി അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com