സായുധ സേന അട്ടിമറി; ഓങ്​ സാ​ങ്​ സൂ​ചിയെ രണ്ടാഴ്​ച്ചത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു

സൂചിക്കൊപ്പം പ്രസിഡന്‍റ്​ വിന്നും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും തടവിലാക്കപ്പെട്ടിട്ടുണ്ട്
സായുധ സേന അട്ടിമറി; ഓങ്​ സാ​ങ്​ സൂ​ചിയെ രണ്ടാഴ്​ച്ചത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു

യാംഗോന്‍: രാജ്യത്തെ സായുധ സേന അട്ടിമറി നടത്തി തടവിലാക്കിയ മ്യാന്മര്‍ നേതാവ്​ ഓങ്​ സാ​ങ്​ സൂ​ചിയെ രണ്ടാഴ്​ച്ചത്തേക്ക്​ റിമാന്‍ഡ്​ ചെയ്​തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ വെക്കാനാണ്​ പട്ടാള നേതൃത്വത്തി​െന്‍റ തീരുമാനമെന്നും​​ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍‌എല്‍‌ഡി) വക്താവ് കെയ് ടോ ത​െന്‍റ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.

സൂചിക്കൊപ്പം പ്രസിഡന്‍റ്​ വിന്നും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും തടവിലാക്കപ്പെട്ടിട്ടുണ്ട്​. രാജ്യത്തെ ദുരന്ത നിവാരണ നിയമപ്രകാരം പ്രസിഡന്‍റിനെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന്​ കെയ്​ ടോ കൂട്ടിച്ചേര്‍ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി ആ​രോ​പി​ച്ചാ​ണ്​ തി​ങ്ക​ളാ​ഴ്​​ച സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്. തെരഞ്ഞെടുപ്പില്‍ സൂചി വിജയമുറപ്പിച്ചതിന്​ പിന്നാലെയായിരുന്നു പട്ടാള നീക്കം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയ വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല.

എന്നാല്‍, പട്ടാളത്തി​െന്‍റ നിര്‍ദേശം മറികടന്ന്​ പാര്‍ലമെന്‍റ്​ സമ്മേളനം ചേരാനിരിക്കെ അട്ടിമറിയിലൂടെ വീണ്ടും സൂചിയെ തടങ്കലിലാക്കുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com