ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്
ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ലണ്ടന്‍: ലണ്ടനില്‍ വീണ്ടും മാസ്‌ക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. ഹൈഡ് പാര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്. കോവിഡ് മരണ സംഖ്യ കുതിച്ചുയരുന്നതിനിടെയാണ് ആളുകൾ മാസ്ക് ഒഴിവാക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ സഹോദരന്‍ പിയേഴ്‌സ് കോര്‍ബിനും പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടും. നേരത്തെ ഇദ്ദേഹത്തിന് പൊലിസ് 10,000 പൗണ്ട് പിഴ ചുമത്തിയിരുന്നു. ലണ്ടനില്‍ ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

മുഖത്ത് മാസ്‌ക് ധരിക്കുന്നത് തടയുക, കോവിഡ് വാക്‌സിന്‍ കുത്തിവെക്കുന്നത് തടയുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍.

Related Stories

Anweshanam
www.anweshanam.com