കുവൈത്ത് അമീര്‍ ശൈഖ് സബാഹ് വിടവാങ്ങി

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് വിടവാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വിടവാങ്ങി. 91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. കുവൈത്ത് ടെലവിഷന്‍ ആണ് മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.

ആധുനിക കുവൈത്തിന്റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. 2014ല്‍ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നല്‍കി ആദരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com