അമേരിക്കയിൽ പ്ളേഗ് സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് അധികൃതർ
Dgwildlife
world

അമേരിക്കയിൽ പ്ളേഗ് സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് അധികൃതർ

കൊളറാഡോയിലെ മോറിസണ്‍ ടൗണിലാണ് അണ്ണാന് രോഗം സ്ഥിരീകരിച്ചത്

By News Desk

Published on :

കൊളറാഡോ: കോവിഡിന് പിന്നാലെ അമേരിക്കയ്ക്ക് കൂടുതൽ ഭീതി വിതച്ച് കൊളറാഡോയില്‍ ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. കൊളറാഡോയിലെ മോറിസണ്‍ ടൗണിലാണ് അണ്ണാന് രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. വാക്‌സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച രോഗമാണ് പ്ളേഗ്. 1334ല്‍ ചൈനയില്‍ ഉത്ഭവിച്ച്, ഏഷ്യയിലും യൂറോപ്പിലും പ്ളേഗ് പടർന്ന് പിടിച്ചിരുന്നു. അന്ന് ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗവും മരണത്തിന് കീഴടങ്ങി. 25 ദശലക്ഷം ആളുകളാണ് മരിച്ചത്. 1665-66ല്‍ ബ്രിട്ടനില്‍ പ്ലേഗ് പടര്‍ന്നു. അന്ന് 70000 ആളുകളാണ് ബ്രിട്ടനില്‍ മരിച്ചത്.

അമേരിക്കയില്‍ ഈ വര്‍ഷം ആദ്യമായാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നേക്കാമെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുടെ കടി, ചുമ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയില്‍ നിന്നും രോഗബാധയുണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു.

കടുത്ത പനി, വിറയല്‍, തലവേദന, കടുത്ത ശരീര വേദന, തൊണ്ടവേദന, തൊണ്ടവേദന എന്നിവയായിരിക്കും ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പോകുക, മൃഗങ്ങളില്‍നിന്ന് കഴിവതും അകലം പാലിക്കുക തുടങ്ങിയവയാണ് രോഗത്തെ ചെറുക്കാനുള്ള മാര്‍ഗമെന്നും അധികൃതര്‍ അറിയിച്ചു. എലികള്‍, അണ്ണാന്മാര്‍ എന്നിവയില്‍ നിന്നും രോഗം പകരാമെന്നതിനാല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com