അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
world

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

40,173 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 24,62,47 ആയി

By M Salavudheen

Published on :

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. വെള്ളിയാഴ്ച മാത്രം 40,173 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

40,173 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 24,62,47 ആയി ഉയർന്നിരുന്നു. 1,25,045 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ ഫെബ്രുവരി ആറിനാണ് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. പിന്നീടുള്ള 141 ദിവസത്തിനിടെയാണ് ഒന്നേ കാൽ ലക്ഷം മരണം ഉണ്ടായത്.

ശനിയാഴ്ച ഇതുവരെ 1514 പുതിയ കേസുകളും 33 മരണവും റിപ്പോർട്ട് ചെയ്തതായി വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

Anweshanam
www.anweshanam.com