കു​ല്‍​ഭൂ​ഷ​ണ്‍‌ ജാ​ദ​വി​ന് വേണ്ടി​ അഭിഭാഷകനെ നിയമിക്കാന്‍ പാകിസ്ഥാന്‍ ഹൈക്കോടതിയുടെ അനുമതി
world

കു​ല്‍​ഭൂ​ഷ​ണ്‍‌ ജാ​ദ​വി​ന് വേണ്ടി​ അഭിഭാഷകനെ നിയമിക്കാന്‍ പാകിസ്ഥാന്‍ ഹൈക്കോടതിയുടെ അനുമതി

അഭിഭാഷകന്‍ പാകിസ്ഥാന്‍ പൗരനായിരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു

News Desk

News Desk

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച്‌ പാ​ക് സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​ന്‍ പാ​ക് സ​ര്‍​ക്കാ​രി​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. ജാ​ദ​വി​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ന്ത്യ​യു​ടെ അ​നു​മ​തി​യോ​ടെ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​നാ​ണ് കോ​ട​തിയുടെ നിര്‍ദേശം.

അഭിഭാഷകന്‍ പാകിസ്ഥാന്‍ പൗരനായിരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നേ​ര​ത്തേ, ഇ​ന്ത്യ​യു​ടെ​യും കു​ല്‍​ഭൂ​ഷ​ണി​ന്‍റെ​യും അ​നു​മ​തി​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ന്‍ അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ച്ചി​രു​ന്നു. ജൂ​ലൈ​യി​ല്‍ 'റി​വ്യൂ ആ​ന്‍റ് റി ​ക​ണ്‍​സി​ഡ​റേ​ഷ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ്‍' എ​ന്ന ഓ​ര്‍​ഡി​ന​ന്‍​സ് പാ​ക്കി​സ്ഥാ​ന്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം പാ​ക്കി​സ്ഥാ​ന്‍ സൈ​നി​ക കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പു​ന​പ​രി​ശോ​ധ​ന​ക്കാ​യി ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി​യി​ല്‍ അ​പേ​ക്ഷി​ക്കാ​നാ​കും. പി​ന്നാ​ലെ​യാ​ണ് ജാ​ദ​വി​ന് അ​ഭി​ഭാ​ഷ​ക​നെ നി​യ​മി​ക്കാ​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ചാരവൃത്തി ആരോപിച്ച്‌ 2017-ലാണ് വിരമിച്ച ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ആദ്യം മുതല്‍ക്കെ നിഷേധിച്ചിരുന്നു.

Anweshanam
www.anweshanam.com