നൈജറിൽ സ്കൂളിൽ തീപിടുത്തം; 20 കുട്ടികൾ മരിച്ചു

നൈജറിൽ സ്കൂളിൽ തീപിടുത്തം; 20 കുട്ടികൾ മരിച്ചു

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ പ്രീസ്​കൂളിലുണ്ടായ തീപിടിത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു. ഏഴ്​​ മുതല്‍ 13​ വയസ്​ വരെ പ്രായമുള്ള കുട്ടികളാണ്​ മരിച്ചത്.

വൈക്കോല്‍ കൊണ്ട്​ നിര്‍മിച്ച സ്​കൂളില്‍ ക്ലാസ്​ നടന്നുകൊണ്ടിരി​ക്കേ തീപിടിക്കുകയായിരുന്നു. ​ചൊവ്വാഴ്ച വൈകീട്ട്​ നാല്​ മണിക്കാണ്​ അപകടമുണ്ടായത്​. 21 ക്ലാസുകള്‍ അഗ്​നിയിലമര്‍ന്നു.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സ്​കൂള്‍ ഗ്രൗണ്ടിലൂ​ടെയാണ്​ തീപടര്‍ന്നതെന്ന്​ അധികൃതര്‍ പറഞ്ഞു. മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ മരണം ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com