അഫ്ഗാന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കി ഇന്ത്യ

അഫ്​ഗാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ഹനീഫ്​ അത്​മര്‍ കേന്ദ്ര മന്ത്രി എസ്​. ജയ്​ശങ്കറിനോട്​ നന്ദിയറിയിച്ചു
അഫ്ഗാന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കി ഇന്ത്യ

കാബൂള്‍: അഫ്​ഗാനിസ്ഥാന് അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ 19 വാക്​സിന്‍ സൗജന്യമായി നല്‍കി ഇന്ത്യ. ഇന്ന്​ അഫ്​ഗാനിസ്ഥാന്‍ ആരോഗ്യമന്ത്രി വാഹിദ്​ മജ്രൂഹിന്​ ഇന്ത്യന്‍ നയതന്ത്രജ്ഞനായ എസ്​ രഘുറാമാണ്​ വാക്​സിന്‍ കൈമാറിയത്​.

സംഭവത്തിന്​ പിന്നാലെ അഫ്​ഗാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ്​ ഹനീഫ്​ അത്​മര്‍ കേന്ദ്ര മന്ത്രി എസ്​. ജയ്​ശങ്കറിനോട്​ നന്ദിയറിയിച്ചു.

''നമ്മുടെ രാജ്യത്തെ കോവിഡ്​ വ്യാപനം തടയുന്നത്​ അഞ്ച്​ ലക്ഷം ഡോസ്​ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിന്‍ തന്ന്​ സഹായിച്ചതിന്​ എ​െന്‍റ സുഹൃത്ത്​ ജയ്​ ശങ്കറിനോടും ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു. ശക്​തമായ പങ്കാളിത്തത്തി​െന്‍റയും പ്രതിബന്ധതയുടെയും ഒൗദാര്യത്തി​െന്‍റയും വ്യക്​തമായ അടയാളമാണിതെന്നും'' അദ്ദേഹം​ പറഞ്ഞു.​ കോവിഡ്​ വാക്​സി​െന്‍റ ആദ്യ ബാച്ച്‌​ അഫ്ഗാനിസ്ഥാനിലെത്തിയിരിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്ക് ഇന്ത്യ സമ്മാനിച്ച അരലക്ഷം ഡോസ് കോവിഡ് വാക്സിന്‍ ഇന്ന് കാബൂളില്‍ എത്തി,"- കാബൂളിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com