ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 94 പേര്‍ക്കെതിരെ നടപടി

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 94 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച് പുറത്തിയങ്ങിയ 94 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് 5,640 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com