ലോകത്ത് 8.75 കോടി കോവിഡ് ബാധിതര്‍; മരണം 18,88,975, സ്ഥിതി അതീവ ഗുരുതരം

24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 8.75 കോടി കോവിഡ് ബാധിതര്‍; മരണം 18,88,975, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 18,88,975 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി മുപ്പത്‌ലക്ഷം ആയി.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി പതിനെട്ട്് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.69 ലക്ഷം പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി ഇരുപത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1.04 കോടിയോടടുത്തു. ആകെ മരണം 1.50 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു.

ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയെട്ട് ലക്ഷം കടന്നു. 1,97,777 പേര്‍ മരിച്ചു. എഴുപത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. മരണസംഖ്യ രണ്ട് ലക്ഷത്തോട് അടുത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com