യുഎഇയില്‍ വെള്ളിയാഴ്ച 865 പുതിയ കോവിഡ് കേസുകള്‍; ഒരു മരണം

673 പേര്‍ പുതുതായി രോഗമുക്തി നേടി
യുഎഇയില്‍ വെള്ളിയാഴ്ച 865 പുതിയ കോവിഡ് കേസുകള്‍; ഒരു മരണം

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 865 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 83,433 പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 403 ആയി.

രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 673 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 72,790 ആയി.

നിലവില്‍ 10,240 പേരാണ് ചികിത്സയിലുള്ളത്. 84 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com