പിടിവിടാതെ കോവിഡ്: ലോകത്ത് 8.54 കോടി രോഗബാധിതര്‍

രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു.
പിടിവിടാതെ കോവിഡ്: ലോകത്ത് 8.54 കോടി രോഗബാധിതര്‍
Chiang Ying-ying

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ എട്ട് കോടി അമ്ബത്തി നാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,50,202 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 2.11 കോടി കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,91,726 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 3,60,078 പേര്‍ മരിച്ചു. ഒരു കോടി ഇരുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 1,03,23,965 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 2,47,220 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 18,177 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,49,435 പേര്‍ മരിച്ചു. 99,27,310 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് എഴുപത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.96 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com