ലോകത്ത് 8.43 കോടി കോവിഡ് ബാധിതര്‍

അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 8.43 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ എട്ട് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 8,34,356 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു.

അമേരിക്കയില്‍ ഇതുവരെ 2,06,14,554 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മൂന്നര ലക്ഷം കവിഞ്ഞു. ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 1,03,03,409 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 2,49,414 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു.1,49,205 പേര്‍ മരിച്ചു.

ബ്രസീലില്‍ എഴുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,95,441 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം കടന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com