ലോകത്ത് 8.22 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്.
ലോകത്ത് 8.22 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കടന്നു. 3,46,442 പേര്‍ മരിച്ചു. 1.18 കോടി പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ 1,02,45,326 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,48,475 പേര്‍ മരിച്ചു. തൊണ്ണൂറ്റിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 2,60,678 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,92,716 പേര്‍ മരിച്ചു. അറുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com