ലോകത്ത് 7.97 കോടി കോവിഡ് ബാധിതര്‍

ഇതുവരെ വൈറസ് ബാധിച്ച് 17,49,340 പേരാണ് മരിച്ചത്.
ലോകത്ത് 7.97 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. ഇതുവരെ വൈറസ് ബാധിച്ച് 17,49,340 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു. അമേരിക്കയില്‍ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,37,066 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.01 കോടി കടന്നു. ആകെ രോഗികളുടെ 2.86 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. മരണം 1.47 കടന്നു. കേരളമാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ആകെ പരിശോധനകളുടെ എണ്ണം 16.5 കോടിയോടടുത്തു. രോഗമുക്തരുടെ എണ്ണം 96,63,382 ആയി. രോഗമുക്തി നിരക്ക് 95.69 ശതമാനമായി വര്‍ദ്ധിച്ചു.

ബ്രസീലിലും വൈറസ്ബാധ രൂക്ഷമായി തുടരുകയാണ്. എഴുപത്തിനാല് ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,90,032 പേര്‍ മരിച്ചു. അറുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com